വിമാനം തകർന്ന് മൂന്നു മരണം
12:27 AM Jul 20, 2019 | Deepika.com
വിയന്ന: പടിഞ്ഞാറൻ ഓസ്ട്രിയയിലെ ടൈറോളിനു സമീപം ചെറുവിമാനം തകർന്നുവീണ് മൂന്നു പേർ മരിച്ചു. ഇറ്റലിയിൽനിന്നു ജർമനിക്കു പറക്കുകയായിരുന്ന വിമാനം തീപിടിച്ചു നശിച്ചു. മരിച്ചവരുടെ വിശദാംശങ്ങൾ വ്യക്തമല്ല.