കൊച്ചി: ഇൻ ഡിസ്പ്ലേ സെൽഫി കാമറയുമായി വിവോ സെഡ് 1 പ്രോ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി ക്വാൽകോം സ്നാപ്ഡ്രാഗൺ 712 പ്രോസസർ, എഐ എൻജിൻ സ്പോർട്സ് എന്നീ പ്രത്യേകതകൾ സെഡ് 1 പ്രോയ്ക്കുണ്ട്. 4 ജിബി + 64 ജിബി, 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി പതിപ്പുകളിലെത്തുന്ന ഫോണിന് യഥാക്രമം 14,990 രൂപ, 16,990 രൂപ, 17,990 രൂപ എന്നിങ്ങനെയാണ് വില.
6.53 ഇഞ്ച് ഡിസ്പ്ലേ, ഡിസ്പ്ലേയിൽത്തന്നെയുള്ള 32 എംപി ഇൻഡിസ്പ്ലേ മുൻ കാമറ. എഐ ട്രിപ്പിൾ റിയർ കാമറ (16 + 8 + 2 എംപി), 5000 എംഎഎച്ച് ബാറ്ററി, ഒടിജി റിവേഴ്സ് ചാർജിങ് സംവിധാനം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ.
ഇൻഡിസ്പ്ലേ കാമറയുമായി വിവോ സെഡ്1 പ്രോ വിപണിയിൽ
12:27 AM Jul 20, 2019 | Deepika.com