ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാന സർവീസായ ഇൻഡിഗോയുടെ അറ്റാദായത്തിൽ വർധന. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ അറ്റാദായം 43 മടങ്ങ് വർധിച്ച് 1,203.14 കോടി രൂപയായി. തലേ വർഷം ഇതേ കാലയളവിൽ അറ്റാദായം 27.79 കോടി രൂപ മാത്രമായിരുന്നു.
വരുമാനം 8,259.69 കോടി രൂപയിൽനിന്ന് 9,786.94 കോടി രൂപയായി ഉയർന്നു. യാത്രക്കാരുടെ എണ്ണം വർധിച്ചതും ചരക്കുനീക്കം കൂടുതൽ വിപുലീകരിച്ചതുമാണ് വരുമാന വർധനയ്ക്കു കാരണം.
ഇൻഡിഗോയ്ക്ക് 1,203 കോടി രൂപ അറ്റാദായം
12:27 AM Jul 20, 2019 | Deepika.com