നിയമം അനുസരിച്ച് പ്രവർത്തിക്കും: പാക് പ്രധാനമന്ത്രി

12:23 AM Jul 19, 2019 | Deepika.com
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് പ​​​ട്ടാ​​​ള​​​ക്കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച ഇ​​​ന്ത്യാ​​​ക്കാ​​​ര​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​ന്‍റെ കേ​​​സ് നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മെ​​​ന്ന് പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ൻ.

നാ​​​വി​​​ക​​​സേ​​​നാ റി​​​ട്ട. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ കു​​​ൽ​​​ഭൂ​​​ഷൺ ജാ​​​ദ​​​വി​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നീ​​​തി​​​ന്യാ​​​യ കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പാ​​​ക്കി​​​സ്ഥാ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി​​​യു​​​ടെ വി​​​ധി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്നു. ക​​​മാ​​​ൻ​​​ഡ​​​ർ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി, ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​യയ്​​​ക്കാ​​​ന​​​ല്ല അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി വി​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം കു​​​റ്റം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും- ഖാ​​​ൻ ട്വീ​​​റ്റ് ചെ​​​യ്തു.

ജാ​​​ദ​​​വ് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ത​​​ന്നെ ക​​​ഴി​​​യും. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷാ ​​​മു​​​ഹ​​​മ്മ​​​ദ് ഖു​​​റേ​​​ഷി പ​​​റ​​​ഞ്ഞു. വി​​​ധി പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണ്. ജാ​​​ദ​​​വി​​​നെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യം. ഇ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി ത​​​ള്ളി-​​​അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.