കാബൂൾ: വടക്കുപടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ബാദ്ഗിസ് പ്രവിശ്യയിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 35 സൈനികർ കൊല്ലപ്പെട്ടു. ഏഴുപേരെ ബന്ദികളാക്കി.
ഗോർ പ്രവിശ്യയിൽനിന്ന് ബാദ്ഗിസിലെ അബ്കമാരി ഡിസ്ട്രിക്ടിലേക്കു വന്ന സൈനികരെ വഴിയിൽ പതിയിരുന്ന താലിബാൻകാർ ബുധനാഴ്ച രാത്രി ആക്രമിക്കുകയായിരുന്നു.
35 സൈനികരെ താലിബാൻ കൊലപ്പെടുത്തി
12:23 AM Jul 19, 2019 | Deepika.com