ജറുസലേം: ഇസ്രയേലുമായി അഞ്ചു കോടി യുഎസ് ഡോളറിന്റെ മിസൈൽ ഇടപാടിൽ ഇന്ത്യ ഒപ്പുവച്ചു. നേവി, മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് എന്നിവയ്ക്കാവശ്യമായി മിസൈൽ കരാറിലാണ് ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസുമായി (ഐഎഐ) ഒപ്പുവച്ചത്. ഹ്രസ്വദൂര മിസൈൽ സംവിധാവും എയർ ഡിഫൻസ് സിസ്റ്റവുമാണ് വാങ്ങുന്നത്. മിസൈൽ സംവിധാനത്തിന്റെ അറ്റകുറ്റപ്പണിക്ക് അടക്കമാണ് കരാർ.
കരാർ ഇന്ത്യ-ഇസ്രയേൽ ഇടപാടിന്റെ വഴിത്തിരിവാണെന്ന് ഐഎഐ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോസ് ലെവി പറഞ്ഞു. ഇന്ത്യയുടെ പ്രധാന ആയുധ ഇടപാട് പങ്കാളിയാണ് ഇസ്രയേൽ.
ഇന്ത്യ-ഇസ്രയേൽ മിസൈൽ കരാർ ഒപ്പുവച്ചു
12:45 AM Jul 18, 2019 | Deepika.com