കൊച്ചി: എഎംജി കോർപറേഷന്റെ ഫ്ളാഗ്ഷിപ്പ് ബ്രാൻഡായ പ്രീമിയർ പ്ലസിന്റെ നവീകരിച്ച ലോഗോ പുറത്തിറക്കി. മാനേജിംഗ് ഡയറക്ടർ ആകാശ് ഗുപ്ത, എക്സ്ക്യൂട്ടീവ് ഡയറക്ടർ സുമിത് ഗുപ്ത എന്നിവർ ചേർന്നാണു പുതിയ ലോഗോ അവതരിപ്പിച്ചത്.
ഓട്ടോമോട്ടീവ് ആഫ്റ്റർ മാർക്കറ്റ് മേഖലയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു നവീകരിച്ച ലോഗോ പുറത്തിറക്കിയത്. ത്രീ വീലർ, പാസഞ്ചർ കാർ, കൊമേഷ്യൽ വാഹനങ്ങൾ എന്നിവയ്ക്കുള്ള റബർ, മെറ്റൽ ടു റബർ ബോണ്ടഡ് ഘടകങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡാണ് പ്രീമിയർ പ്ലസ്.
പ്രീമിയർ പ്ലസ് പുതിയ രൂപത്തിൽ
12:41 AM Jul 18, 2019 | Deepika.com