സുമിത് വാലിയ ഒപ്പോ പ്രോഡക്റ്റ്-മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ്
12:41 AM Jul 18, 2019 | Deepika.com
കൊച്ചി: സ്മാർട്ട്ഫോണ് ബ്രാൻഡായ ഒപ്പോ പ്രോഡക്റ്റ്-മാർക്കറ്റിംഗ് വൈസ് പ്രസിഡന്റായി സുമിത് വാലിയയെ നിയമിച്ചു. മൊബൈൽ ഹാൻഡ്സെറ്റ് രംഗത്ത് കടുത്ത മത്സരമുള്ള ഇന്ത്യൻ വിപണിയിൽ ഒപ്പോയെ നയിക്കുന്നത് സുമിത്തായിരിക്കും. ഇന്ത്യയിൽ ഒപ്പോയുടെ ഉത്പന്ന-മാർക്കറ്റിംഗിന്റെ പ്രാദേശികവത്കരണമായിരിക്കും അദ്ദേഹത്തിന്റെ പ്രധാനദൗത്യം.