കിയ സെൽടോസിന് ആദ്യ ദിനം 6000 ബുക്കിംഗുകൾ
12:41 AM Jul 18, 2019 | Deepika.com
ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ സാന്നിധ്യമുറപ്പിക്കാൻ തയാറെടുക്കുന്ന കിയ മോട്ടോഴ്സിന്റെ ആദ്യ വാഹനത്തിന് മികച്ച പ്രതികരണം. അടുത്ത മാസം വിപണിയിൽ അവതരിപ്പിക്കുന്ന വാഹനത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ജനപ്രീതി ദൃശ്യമായി. 24 മണിക്കൂറിനുള്ളിൽ 6,046 പേർ വാഹനം ബുക്ക് ചെയ്തെന്ന് കന്പനി അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 22ന് കിയ സെൽടോസ് വിപണിയിൽ അവതരിപ്പിക്കും.