ന​ഴ്സ് റിക്രൂട്ട്മെന്‍റ് : ഇംഗ്ലണ്ടുമായി കരാ​ര്‍ ഒ​പ്പി​ട്ടു

12:18 AM Jul 17, 2019 | Deepika.com
ല​​​ണ്ട​​​ൻ:​ ഇം​​ഗ്ല​​ണ്ടി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് ന​​​ഴ്സു​​​മാ​​​ര്‍​ക്ക് നി​​​യ​​​മ​​​നം ന​​​ല്‍​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് യു​​​കെ നാ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍​ത്ത് സ​​​ര്‍​വീ​​​സി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഹെ​​​ല്‍​ത്ത് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ഇം​​​ഗ്ല​​​ണ്ടു​​​മാ​​​യി (എ​​​ച്ച്ഇ​​​ഇ) സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ക​​​രാ​​​ര്‍ ഒ​​​പ്പു​​​വ​​​ച്ചു.

റി​​​ക്രൂ​​​ട്ട്മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കാ​​​യി തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും മ​​​ന്ത്രി ടി.​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല​​​സം​​​ഘം ഞാ​​​യ​​​റാ​​​ഴ്ച യു​​​കെ​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു. ഒ​​​രു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​വും, ഐ​​​ഇ​​​എ​​​ല്‍​ടി​​​എ​​​സ്, ഒ​​​ഇ​​​ടി എ​​​ന്നി​​​വ പാ​​​സാ​​​വു​​​ക​​​യും ചെ​​​യ്ത ന​​​ഴ്സു​​​മാ​​​ര്‍​ക്ക് ക​​​രാ​​​ര്‍ പ്ര​​​കാ​​​രം ഇം​​​ഗ്ല​​​ണ്ടി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും. വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ള്‍​ക്ക് ചെ​​​ല​​​വാ​​​കു​​​ന്ന തു​​​ക​​​യും വീ​​സ​​​ ചാ​​​ര്‍​ജും വി​​​മാ​​​ന​​​ടി​​​ക്ക​​​റ്റും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും.

യു​​​കെ​​​യി​​​ല്‍ മൂ​​​ന്നു​​​മാ​​​സ​​​ത്തെ സൗ​​​ജ​​​ന്യ താ​​​മ​​​സ​​​വും ന​​​ല്‍​കും. അ​​​യ്യാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ന​​​ഴ്സു​​​മാ​​​രെ യു​​​കെ സ​​​ര്‍​ക്കാ​​​രി​​​ന് നി​​​യ​​​മി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച മാ​​​ഞ്ച​​​സ്റ്ററില്‍ എ​​​ച്ച്ഇ​​​ഇ ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് ക​​​രാ​​​ര്‍ ഒ​​​പ്പി​​​ട്ട​​​ത്. യു​​​കെ ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍​ത്ത് സ​​​ര്‍​വീ​​​സ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്ക് തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ഓ​​​വ​​​ര്‍​സീ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ്സ് (ഒ​​​ഡെ​​​പെ​​​ക്) മു​​​ഖേ​​​ന​​​യാ​​​ണ് ന​​​ഴ്സു​​​മാ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്.

മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ആ​​​ഷാ തോ​​​മ​​​സ്, ഒ​​​ഡെ​​​പെ​​​ക് ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​ന്‍. ശ​​​ശി​​​ധ​​​ര​​​ന്‍ നാ​​​യ​​​ര്‍, മ​​​ന്ത്രി​​​യു​​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ദീ​​​പു പി. ​​​നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് യു​​​കെ സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രും ഹെ​​​ല്‍​ത്ത് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ഇം​​​ഗ്ല​​​ണ്ട് ഗ്ലോ​​​ബ​​​ല്‍ എ​​​ന്‍​ഗേ​​​ജ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ഫ. ജെ​​​ഡ് ബ​​​യ​​​ണ്‍, ഗ്ലോ​​​ബ​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ് ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ ജൊ​​​നാ​​​ഥ​​​ന്‍ ബ്രൗ​​​ണ്‍, ബി​​​ന്‍ ഹൂ​​​ഗ​​​സ്, മി​​​ഷേ​​​ല്‍ തോം​​​സ​​​ണ്‍ എ​​​ന്നി​​​വ​​​രും ച​​​ര്‍​ച്ച​​​ക​​​ളി​​​ല്‍ സം​​​ബ​​​ന്ധി​​​ച്ചു.