ദുബായ്: എയർ ഇന്ത്യയിൽ യുഎഇയിലേക്കു പറക്കുന്ന യാത്രക്കാർക്ക് ഇനിമുതൽ ചെക്ക് ഇൻ ബാഗേജിൽ 40 കിലോഗ്രാം ഭാരം വരെ കരുതാം. ഇന്നലെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പുതിയ മാറ്റം ലഭ്യമാകുമെന്ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി പറഞ്ഞു.
യുഎഇയിലുള്ള ഇന്ത്യക്കാരുടെ ആവശ്യം പരിഗണിച്ച് ചെക്ക് ഇൻ ബാഗേജിൽ 40 കിലോഗ്രാം ഭാരം കൈവശം വയ്ക്കാം. ഹാൻഡ് ബാഗേജിൽ നിലവിലുള്ള ഏഴു കിലോഗ്രാം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
യുഎഇക്കു പറക്കാം, 40 കിലോഗ്രാം ലഗേജുമായി
12:17 AM Jul 17, 2019 | Deepika.com