കൊച്ചി: രൂപകല്‍പ്പനയിലും പ്രകടനത്തിലും ഗുണമേന്മയിലും വേറിട്ടുനില്‍ക്കുന്ന റിയല്‍മി എക്സ്, റിയല്‍മി 3 ഐ ഫോണുകള്‍ വിപണിയില്‍. ഫിംഗര്‍ പ്രിന്റ് ടെക്നോളജി, സ്നാപ്ഡ്രാഗണ്‍ 710 പ്രോസസര്‍, 3,765 എംഎഎച്ച് ബാറ്ററി, ഡുവല്‍ റിയര്‍ കാമറ (48+5 എംപി), 16 എംപി മുൻ കാമറ എന്നിവ പ്രധാന പ്രത്യേകതകൾ. 4 ജിബി റാമും 128 ജിബി റോമുമുള്ള റിയല്‍മി എക്സിന് 16,999 രൂപയും 8 ജിബി റാം + 128 ജിബി റോമിന് 19,999 രൂപയുമാണ് വില.
4230 എംഎഎച്ച് ബാറ്ററിയുള്ള റിയല്‍മി 3ഐ ഡയമണ്ട് ബ്ലാക്ക്, ഡയമണ്ട് ബ്ലൂ, ഡയമണ്ട് റെഡ് എന്നീ വര്‍ണങ്ങളില്‍ ലഭ്യമാണ്. 3 ജിബി റാം + 32 ജിബി റോമിന് 7,999 രൂപയും 4 ജിബി റാം + 64ജിബി റോമിന് 9,999 രൂപയുമാണ് വില. 13 എംപി + 2 എംപി സെക്കന്‍ഡറി കാമറകള്‍ നൈറ്റ്സ്പെയ്സ് മോഡില്‍ നല്കുന്ന ഈ വിലയിലെ ആദ്യ ഫോണാണിത്.
റിയല്‍മി എക്സിന്റെ ആദ്യ വില്പന 24ന് ഉച്ചയ്ക്ക് 12ന് ഫ്ലിപ്കാര്‍ട്ടിലും റിയല്‍മി.കോം/ഇന്‍ വെബ്സൈറ്റിലും നടക്കും.
റിയല്‍മി എക്സ്, 3ഐ മോഡലുകള്‍ വിപണിയില്‍
12:17 AM Jul 17, 2019 | Deepika.com