തൃശൂർ: പ്രദേശിക വിപണികൾക്കായി പ്രമുഖ താരങ്ങളായ നാലു പുതിയ ബ്രാൻഡ് അംബാസഡർമാരെ നിയമിച്ച് കല്യാണ് ജ്വല്ലേഴ്സ്. മഹാരാഷ്ട്രയിൽ പൂജ സാവന്ത്, ഗുജറാത്തിൽ കിഞ്ചാൽ രാജ്പ്രിയ, പഞ്ചാബിൽ വാമിക്വ ഗാബി, പശ്ചിമ ബംഗാളിൽ റിത്താഭാരി ചക്രബർത്തി എന്നിവരാണ് പുതിയ ബ്രാൻഡ് അംബാസഡർമാർ.
കൂടുതൽ പ്രാദേശികമായ സാഹചര്യങ്ങളിൽ വിൽപനയും സേവനവും ആശയവിനിമയവും നടത്തുന്നതിനാണ് കല്യാണ് ശ്രദ്ധിക്കുന്നതെന്നു കല്യാണ് ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. അതാതു വിപണികളിലെ പ്രചാരണപരിപാടികളിലും ഉപയോക്തൃകേന്ദ്രീകൃത പരിപാടികളിലും ബ്രാൻഡ് അംബാസഡർമാർ പങ്കാളികളാകും.
ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും നാഗാർജുന, തമിഴ്നാട്ടിൽ പ്രഭു, കർണാടകയിൽ ശിവരാജ് കുമാർ, കേരളത്തിൽ മഞ്ജു വാര്യർ എന്നീ ബ്രാൻഡ് അംബാസഡർമാർ കല്യാണിനുണ്ട്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത ബച്ചൻ, കത്രീന കൈഫ് എന്നിവർ കല്യാണിന്റെ ആഗോള ബ്രാൻഡ് അംബാസഡർമാരായി തുടരും.
കല്യാണ് ജ്വല്ലേഴ്സിനു നാലു പുതിയ ബ്രാൻഡ് അംബാസഡർമാർ
12:17 AM Jul 17, 2019 | Deepika.com