വി. സുനിൽ കുമാർ എൽഐസി സോണൽ അഡ്വൈസറി ബോർഡിൽ
12:17 AM Jul 17, 2019 | Deepika.com
കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യാ സോണൽ അഡ്വൈസറി ബോർഡ് അംഗമായി അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ നിയമിതനായി. 2019 - 2021 കാലയളവിലേക്കാണ് നിയമനം. സിവിൽ എൻജിനിയറിംഗ് ബിരുദധാരിയും ഹാർവാർഡ് ബിസിനസ് സ്കൂളിലെ പൂർവ വിദ്യാർഥിയുമായ സുനിൽകുമാർ അസറ്റ് ഫൗണ്ടേഷന്റെ സ്ഥാപകനും ഗ്രന്ഥകാരനും കൂടിയാണ്.