തോമസ്കുക്ക് നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനം: സിഇഒ
12:17 AM Jul 17, 2019 | Deepika.com
കൊച്ചി: വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന തങ്ങളുടെ വിദേശനാണയ വിനിമയ കൗണ്ടറുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ തെറ്റാണന്നും അത്തരത്തിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് സിഇഒ. കൊച്ചി സ്ഥാപനത്തിലെ കണക്കുകൾ 2019 ഏപ്രിൽ 29ന് കസ്റ്റംസ് എയർ ഇന്റലിജന്റ്സിന്റെ നിർദേശകാരം നിശ്ചിത പരിധിക്കുള്ളിൽ തന്നെ രണ്ടു വർഷത്തെ ഇടപാടുകളുടെ വിശദവിവരങ്ങൾ നല്കിയിട്ടുണ്ടന്നും അതിനുശേഷം അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നും തോമസ് കുക്ക് ഇന്ത്യ സിഇഒ മഹേഷ് അയ്യർ വാർത്താക്കുറിപ്പിൽ അറിയിച്ചു.