തൃശൂർ: ഫ്യൂച്ചർ ഗ്രൂപ്പ് വൂം എന്ന പേരിൽ ഡിറ്റർജന്റ് വിപണിയിലിറക്കി. ബിഗ് ബസാർ ഉൾപ്പെടുന്ന ഫ്യൂച്ചർ കണ്‍സ്യൂമർ ലിമിറ്റഡ്, ഗ്രൂപ്പിന്റെ ഫാഷൻ വിഭാഗമായ ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ഫാഷൻസുമായി ചേർന്നാണ് ഫാഷൻ ഫസ്റ്റ് ഫാബ്രിക് കെയർ ബ്രാൻഡായ വൂം ഡിറ്റർജന്റ് വിപണിയിൽ എത്തിച്ചത്.
നറുമണമുള്ള പ്രോ കളർ ഫോർമുല വസ്ത്രങ്ങൾക്കു കൂടുതൽ തിളക്കം നല്കുമെന്നു കമ്പനി അവകാശപ്പെട്ടു. വില ലിക്വിഡ് ഫ്രണ്ട് ലോഡിന് 149 രൂപ, ടോപ് ലോഡ് 139 രൂപ, ബക്കറ്റ് വാഷ് 119 രൂപ.
വൂം ഡിറ്റർജന്റ് വിപണിയിൽ
11:58 PM Jul 15, 2019 | Deepika.com