റൈഡർമാർക്കായി ഹിമാചൽപ്രദേശിൽ പുതിയ സർവീസ് സെന്ററുകൾ
11:58 PM Jul 15, 2019 | Deepika.com
ലേ: ഹിമാചൽ പ്രദേശിൽ രണ്ടു പുതിയ സർവീസ് സെന്ററുകളുടെ ഓപ്പണിംഗ് റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചു. ലേയിലേക്കും ഹിമാലയൻ മലനിരകളിലേക്കും മറ്റും യാത്ര ചെയ്യുന്ന റൈഡർമാർക്ക് സഹായകരമാകുന്ന തരത്തിലാണ് സെന്ററുകൾ തുറന്നിരിക്കുന്നത്. കാസ, കെയ്ലോങ് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ. നാലു സർവീസ് ബേകളുമായി ഫുൾ സർവീസ് ഫെസിലിറ്റിയാണ് പുതിയ സർവീസ് സെന്ററുകൾ വാഗ്ദാനം ചെയ്യുന്നത്. യാത്ര ചെയ്യുന്ന റൈഡർമാർക്ക് ആവശ്യമായ സഹായമെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.