തൃശൂർ: കാഴ്ചപരിമിതർക്കായി ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്മാർട്ട്ഫോണുകൾ സമ്മാനിച്ചു. ഫോണുകൾ ഏറ്റുവാങ്ങാനെത്തിയവർ പാട്ട ു പാടിയും മിമിക്രി അവതരിപ്പിച്ചും ഉത്സവാന്തരീക്ഷമൊരുക്കി. വർഷങ്ങളായി കേരളത്തിനകത്തും പുറത്തും ഒട്ടേറെ ജീവകാരുണ്യ സേവനങ്ങൾക്കു നേതൃത്വം നൽകുന്ന ജോയ് ആലുക്കാസ് ഫൗണ്ടേഷനാണ് ‘തിളക്കം’ എന്ന പേരിൽ പരിപാടി ഒരുക്കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ കാഴ്ചപരിമിതരുമായി സംസാരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരിപാടിയിൽ കോട്ടയത്തും എറണാകുളത്തും തൃശൂരിലുമായി ഇതിനകം 300 പേർക്കു സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങ് വികലാംഗ ക്ഷേമ കോർപറേഷൻ ചെയർമാൻ പരശുവയക്കൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ജോളി ജോയ് ആലുക്കാസ് അധ്യക്ഷയായി. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്, വികലാംഗ ക്ഷേമ കോർപറേഷൻ ഡയറക്ടർ ഗിരീഷ് കീർത്തി, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ പി.പി. ജോസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ സോണിയ ആലുക്കാസ് എന്നിവർ പ്രസംഗിച്ചു.
കാഴ്ചപരിമിതർക്കു സ്മാർട്ട്ഫോണുകൾ സമ്മാനിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ്
11:58 PM Jul 15, 2019 | Deepika.com