ലാസ/ബെയ്ജിംഗ്: ദലൈ ലാമയുടെ അനന്തരവകാശിയെ ചൈനയിൽ തെരഞ്ഞെടുക്കുമെന്നും ഇക്കാര്യത്തിൽ ഇന്ത്യ എന്തെങ്കിലും ഇടപെടൽ നടത്തിയാൽ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നു ചൈനീസ് അധികൃതർ.
ദലൈ ലാമയുടെ പുനരവതാരത്തിന് ചൈനീസ് ഗവൺമെന്റിന്റെ അംഗീകാരം വേണമെന്നും തെരഞ്ഞെടുപ്പ് ചൈനയിൽ നടക്കുമെന്നും തിബത്തിലെ ഉപമന്ത്രി പദവിയുള്ള വാംഗ് നെംഗ് ഷെംഗ് പറഞ്ഞു. ദലൈ ലാമയുടെ പുനരവതാരം ചരിത്രപരവും മതപരവും രാഷ്ട്രീയപരവുമായ വിഷയമാണ്. ദലൈലാമയുടെ പുനരവതാരത്തെ തെരഞ്ഞെടുക്കുന്നതിന് വ്യവസ്ഥാപിത നിയമവും നടപടിക്രമങ്ങളുമുണ്ട്. ഇപ്പോഴത്തെ ദലൈലാമ 1959ൽ ഇന്ത്യയിൽ അഭയം പ്രാപിച്ചയാളാണ്. ഇദ്ദേഹത്തിന് 84 വയസുള്ള ഇദ്ദേഹത്തിന്റെ അനന്തരാവകാശിയെക്കുറിച്ച് ചർച്ചകൾ സജീവമാണ്.
അടുത്ത ദലൈലാമയെ തങ്ങൾ തെരഞ്ഞെടുക്കും; ഇന്ത്യ ഇടപെടരുതെന്ന് ചൈന
01:10 AM Jul 15, 2019 | Deepika.com