കാഠ്മണ്ഡു: പേമാരി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം നേപ്പാളിൽ മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു.
ഏതാനും ദിവസങ്ങളായി മൺസൂൺ മഴ അതിശക്തമാണ്. തലസ്ഥാനമായ കാഠ്മണ്ഡു അടക്കം ദുരിതം നേരിടുന്നു. പല നദികളും കരകവിഞ്ഞു. പ്രധാന പാതകളിൽ ഗതാഗതം നിലച്ചു.
16 പേരെ കാണാനില്ലെന്നും പത്തു പേർക്കു പരിക്കേറ്റെന്നും 50 പേരെ രക്ഷപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.
ലളിത്പുർ, കാവ്രെ, കൊടാംഗ്, ഭോജ്പുർ, മഖാൻപുർ എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്. ആറായിരം പേർ കെടുതികൾ നേരിടുന്നതായി കണക്കാക്കുന്നു.
പേമാരി: നേപ്പാളിൽ 28 മരണം
12:26 AM Jul 14, 2019 | Deepika.com