കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ക്വാല ഇനേവിൽ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ചാവേർ ആക്രമണത്തിനടക്കം തയാറായിവന്ന ഭീകരരുമായി ഏറ്റുമുട്ടിയ സുരക്ഷാ ജീവനക്കാരാണു കൊല്ലപ്പെട്ടത്. രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ, വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാൽഖിൽ സുരക്ഷാസേന 16 താലിബാൻ ഭീകരരെ വധിച്ചു. മറ്റൊരു സംഭവത്തിൽ ഒരു യുഎസ് സൈനികൻ കൊല്ലപ്പെട്ടതായി അറിയിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടില്ല.
അഫ്ഗാൻ ഹോട്ടലിലും ഭീകരാക്രമണം
12:26 AM Jul 14, 2019 | Deepika.com