കാട്ടുതീ: ഹവായിയിൽ അടിയന്തരാവസ്ഥ
12:26 AM Jul 14, 2019 | Deepika.com
ഹൊണോലുലു: അമേരിക്കയിലെ ഹവായി സംസ്ഥാനത്തു കാട്ടുതീ നേരിടുന്ന മാവുയി മേഖലയിൽ ഗവർണർ ഡേവിഡ് ഇഗെ അടിയന്തരാവസ്ഥ ഏർപ്പെടുത്തി. വ്യാഴാഴ്ച ആരംഭിച്ച കാട്ടുതീ 9,000 ഏക്കർ വിഴുങ്ങി. പരിക്കോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.