കോട്ടയം: ഡിഡിആർസി എസ്ആർഎലിന്റെ പുതിയ ബ്രാഞ്ച് കോട്ടയം ജനറൽ ആശുപത്രിക്കു സമീപം പ്രവർത്തനം ആരംഭിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ആരോഗ്യ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പാവപ്പെട്ടവരിൽ എത്തണമെന്നും ഡിഡിആർസി എസ്ആർഎലിന് ഇക്കാര്യത്തിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മുനിസിപ്പൽ കൗണ്‍സിലർ എസ്. ഗോപകുമാർ അധ്യക്ഷതവഹിച്ചു.
കൗണ്‍സിലർമാരായ സാബു പുളിമൂട്ടിൽ, ടി.എൻ. ഹരികുമാർ, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ഹാജി എം.കെ. ഖാദർ സീനിയർ മാനേജർ ജോസഫ് സി ചേന്നാട്ടുശേരി, ക്വാളിറ്റി മാനേജർ ദ്വിലീപ് സി. കുര്യൻ എന്നിവർ പങ്കെടുത്തു. 35 വർഷത്തെ പ്രവർത്തന പരിചയമുള്ള ഡിഡിആർസിക്കു കേരളത്തിലും തമിഴ്നാട്ടിലുമായി 11 റീജണിലായി 213 ശാഖകളുണ്ട്. ഗുണനിലവാരത്തിനു ലാബുകൾക്കു കൊടുക്കുന്ന പ്രത്യേക അംഗീകാരമായ എൻഎബിഎൽ അസിക്രെഡിറ്റേഷൻ ഈ ലാബിന്റെ പ്രത്യേകതയാണ്. 7500ൽ അധികം പരിശോധകൾ നൂതന സാങ്കേതിക ടെക്നോളജി ഉപയോഗിച്ചു വളരെ കൃത്യനിഷ്ഠയോടും സമയപരിധിക്കുള്ളിലും ചെയ്തു കൊടുക്കുന്നുണ്ടെന്നു അധികൃതർ പറഞ്ഞു. പരിശോധന റിപ്പോർട്ടുകൾ ഓൺലൈനായി എടുക്കാനുള്ള സൗകര്യമുണ്ട്.
ഡിഡിആർസി എസ്ആർഎലിനു പുതിയ ബ്രാഞ്ച്
10:40 PM Jul 13, 2019 | Deepika.com