സ്ഫോടനത്തിൽ ആറു മരണം
11:48 PM Jul 12, 2019 | Deepika.com
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ വിവാഹാഘോഷ ചടങ്ങിനിടെ ചാവേർ നടത്തിയ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. 40 പേർക്കു പരിക്കേറ്റു. പ്രായപൂർത്തിയാവാത്ത കുട്ടിയാണ് ചാവേറായി സ്ഫോടനം നടത്തിയതെന്നു മാധ്യമറിപ്പോർട്ടുകളിൽ പറഞ്ഞു.