ഇന്ത്യ യുദ്ധവിമാനങ്ങൾ പിൻവലിക്കുന്നതു വരെ പാക്കിസ്ഥാൻ വ്യോമപാത തുറക്കില്ല
11:46 PM Jul 12, 2019 | Deepika.com
ഇസ്ലാമാബാദ്: അതിർത്തിലെ വ്യോമസേനാ ബേസുകളിൽനിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ പിൻവലിച്ചാൽ മാത്രമേ പാക്കിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത തുറക്കുകയുള്ളൂവെന്ന് പാക്കിസ്ഥാൻ വ്യോമയാന സെക്രട്ടറി ഷാരൂഖ് നുസ്രത്ത് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിനു ശേഷം നടന്ന ഇന്ത്യൻ വ്യോമസേനയുടെ ബാലാകോട്ട് ആക്രമണത്തെത്തുടർന്ന് ഫെബ്രുവരി 26 മുതൽ പാക്കിസ്ഥാൻ വ്യോമപാതകൾ അടച്ചിരുന്നു.