വ്യാവസായിക വളർച്ച 3.1 ശതമാനം
11:05 PM Jul 12, 2019 | Deepika.com
ന്യൂഡൽഹി: മേയിലെ വ്യാവസായികോത്പാദന വളർച്ച 3.1 ശതമാനമായി. ഊർജോത്പാദനത്തിലെ വളർച്ചയാണ് ഇതിനു കാരണം. ഊർജോത്പാദനം 2018 മേയിലെ 4.2 ശതമാനത്തിൽനിന്ന് ഈ വർഷം 7.4 ശതമാനമായി. ഖനനം 5.8ൽനിന്ന് 3.2 ശതമാനമായി കുറഞ്ഞു. കൂടാതെ നിർമാണമേഖലയിലെ വളർച്ച 2.5 ശതമാനമാണ്. തലേ വർഷം ഇത് 3.6 ശതമാനമായിരുന്നു.