ട്രിപ്പിൾ റിയർ കാമറയുമായി വിവോ വൈ 12
11:05 PM Jul 12, 2019 | Deepika.com
കൊച്ചി: വിവോ വൈ 12 വിപണിയിൽ. എഐ ട്രിപ്പിൾ റിയർ കാമറ (13 + 8 + 2എംപി), 8എംപി മുൻ കാമറ, 5000 എംഎഎച്ച് ബാറ്ററി, 6.35 ഇഞ്ച് എൽസിഡി എച്ച്ഡി ഹലോ ഫുൾവ്യൂ ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 9.0 ഫൺടച്ച് ഒഎസ് 9, ഹീലിയോ പി 22 പ്രോസസർ, 4 ജിബി റാം, 32 ജിബി റോം എന്നിവയാണ് പ്രധാന ഫീച്ചറുകൾ. അക്വാ ബ്ലൂ, ബർഗണ്ടി റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന വൈ 12ന് 12,490 രൂപയാണ് വില.