എ​യ​ർ ഏ​ഷ്യ​യി​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വ്

11:05 PM Jul 12, 2019 | Deepika.com
കൊ​​ച്ചി: കൊ​​ച്ചി​​യി​​ൽ​​നി​​ന്നു ക്വാലാ​ലം​പു​​രി​​ലേ​​ക്കും ബാ​​ങ്കോ​​ക്കി​​ലേ​​ക്കു​​മു​​ള്ള ടി​​ക്ക​​റ്റ് നി​​ര​​ക്കി​​ൽ എ​​യ​​ർ ഏ​​ഷ്യ 50 ശ​​ത​​മാ​​നം വ​​രെ ഇ​​ള​​വു പ്ര​​ഖ്യാ​​പി​​ച്ചു. 15 മു​​ത​​ൽ 21 വ​​രെ വാ​​ങ്ങു​ന്ന ടി​​ക്ക​​റ്റി​​നാ​​ണു സൗ​​ജ​​ന്യ​​നി​​ര​​ക്ക്.

ഈ ​​ടി​​ക്ക​​റ്റ് ഉ​​പ​​യോ​​ഗി​​ച്ച് 22 മു​​ത​​ൽ 2020 ഫെ​​ബ്രു​​വ​​രി 29 വ​​രെ യാ​​ത്ര ചെ​​യ്യാം. യാ​​ത്ര മു​​ൻ​​കൂ​​ട്ടി ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്നവ​​രു​​ടെ എ​​ണ്ണം ഉ​​യ​​രു​​ക​​യാ​​ണ്. ഇ​​തി​​നു സ​​ഹാ​​യ​​ക​​മാ​​യ വി​​ധ​​ത്തി​​ൽ കു​​റ​​ഞ്ഞ നി​​ര​​ക്കി​​ൽ യാ​​ത്ര പ്ലാ​​ൻ ചെ​​യ്യാ​​ൻ ടി​​ക്ക​​റ്റ് നി​​ര​​ക്കി​​ലെ 50 ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള ഡി​​സ്കൗ​​ണ്ട് സ​​ഹാ​​യി​​ക്കു​​മെ​​ന്ന് എ​​യ​​ർ ഏ​​ഷ്യ സി​​ഒ​​ഒ സ​​ഞ്ജ​​യ് കു​​മാ​​ർ പ​​റ​​ഞ്ഞു.

21 വി​​മാ​​ന​​ങ്ങ​​ളു​​ള്ള എ​​യ​​ർ ഏ​​ഷ്യ​ രാ​​ജ്യ​​ത്തി​​ന​​ക​​ത്തു 19 സ്ഥ​​ല​​ത്തേ​​ക്കു സ​​ർ​​വീ​​സ് ന​​ട​​ത്തു​ന്നു​​ണ്ട്.