നി​ക്ഷേ​പം ല​ഭി​ച്ച സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വേ​ദി​യൊ​രു​ക്കി സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ

11:05 PM Jul 12, 2019 | Deepika.com
കൊ​​​ച്ചി: സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കു നി​​​ക്ഷേ​​​പം ല​​​ഭി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള സ്റ്റാ​​​ർ​​​ട്ട​​​പ് സ്ഥാ​​​പ​​​ക​​​രു​​​ടെ യോ​​​ഗം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ കൊ​​​ച്ചി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന യോ​​​ഗം 31നു ​​​ക്രൗ​​​ണ്‍ പ്ലാ​​​സ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കും. പ്രാ​​​രം​​​ഭ​​ദി​​​ശ​​​യി​​​ൽ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് നി​​​ക്ഷേ​​​പം ല​​​ഭി​​​ച്ച സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ സ്ഥാ​​​പ​​​ക​​​രു​​​ടെ യോ​​​ഗ​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​രം സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ സ്ഥാ​​​പ​​​ക​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പൊ​​​തു​​​വേ​​​ദി​​​യൊ​​​രു​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

പ്രീ​ ​​സീ​​​രീ​​​സ് എ, ​​​സീ​​​രീ​​​സ് എ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​രെ​​യും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​പ്പി​​ക്കും. ഇ​​​വ​​​ർ​​​ക്ക് സം​​​രം​​​ഭ​​​ക​​​രു​​​മാ​​​യി നേ​​​രി​​​ട്ട് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​നും വി​​​ദ​​​ഗ്ധ ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നും സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്നു​​​ണ്ട്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ന്‍റെ​​​യും ഉ​​ന്ന​​ത​​രും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. 10 ല​​​ക്ഷം അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ​​​മെ​​​ങ്കി​​​ലും സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ സം​​​രം​​​ഭ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ദി ​​​മി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ ക്ല​​​ബ് എ​​​ന്ന കൂ​​​ട്ടാ​​​യ്മ രൂ​​​പീ​​​ക​​​രി​​​ക്കും.

ksumfunding@startupmission.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖാ​​​ന്തി​​​രം ക്ല​​​ബ്ബി​​​ൽ അം​​​ഗ​​​ത്വം എ​​​ടു​​​ക്കാം.