ലാഹോർ: ദക്ഷിണ പാക്കിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 20 പേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പാക് പഞ്ചാബിലെ വൽഹാർ റെയിൽവേ സ്റ്റേഷനിൽ കിടന്ന ചരക്കുതീവണ്ടിയിൽ ക്വറ്റയ്ക്കു പോയ അക്ബർ എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
എക്സ്പ്രസ് ട്രെയിൻ തെറ്റായ പാതയിലൂടെ വന്നതാണ് അപകടത്തിനു കാരണമെന്ന് അധികൃതർ പറഞ്ഞു.
അക്ബർ എക്സ്പ്രസിന്റെ എഞ്ചിനും മൂന്നു ബോഗികളും തകർന്നു. പരിക്കേറ്റവരെ സദിക്വാബാദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെയിനുകൾ കൂട്ടിമുട്ടി പാക്കിസ്ഥാനിൽ 20 മരണം
12:19 AM Jul 12, 2019 | Deepika.com