ലണ്ടൻ: വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെ ട്ടതിൽ സൗദിക്കെതിരേ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് യുഎൻ അന്വേഷണ ഉദ്യോഗസ്ഥ ആഗ്നസ് കള്ളമാർഡും ഖഷോഗി വിവാഹം കഴിക്കാനിരുന്ന ഹതീജ ജെങ്കിസും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യുഎൻ സുരക്ഷാ സമിതി അടക്കം നിഷ്ക്രിയത്വം പാലിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു.
സൗദിയിലെ മുഹമ്മദ് ബിൽ സൽമാൻ രാജകുമാരന്റെ വിമർശകനായിരുന്ന ഖഷോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു.
ഖഷോഗിവധത്തിൽ നടപടി വേണം
12:20 AM Jul 11, 2019 | Deepika.com