വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഉത്പന്നങ്ങൾക്ക് കനത്ത ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ ഇന്ത്യയുടെ നടപടി സ്വീകാര്യമല്ലെന്നു പ്രസിഡന്റ് ട്രംപ്. ജപ്പാനിലെ ഒസാക്കയിൽ ഈയിടെ നടന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് വാണിജ്യ പ്രശ്നം ചർച്ച ചെയ്തിരുന്നു. ഇന്ത്യയിൽനിന്നുള്ള അലുമിനിയത്തിനും ഉരുക്കിനും അമേരിക്ക കഴിഞ്ഞവർഷം കനത്ത ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യയുദ്ധത്തിനു കാരണം.
ആപ്പിൾ, ബദാം, വാൽനട്ട് തുടങ്ങിയവ ഉൾപ്പെടെ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 35 ഉത്പന്നങ്ങൾക്ക് ജൂണിൽ ഇന്ത്യ വർധിച്ച ചുങ്കം ചുമത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുങ്കം ചുമത്തിയ ഇന്ത്യയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. 2017-18ൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 47.90കോടി ഡോളറിന്റേതായിരുന്നു. ഇറക്കുമതി ചെയ്തത് 26.70 കോടി ഡോളറിന്റെ ഉത്പന്നങ്ങളും.
യുഎസ് ഉത്പന്നങ്ങൾക്ക് ചുങ്കം: ഇന്ത്യക്കെതിരേ ട്രംപ്
11:26 PM Jul 09, 2019 | Deepika.com