ഫ്രാൻസിലെ നുൺഷ്യോക്കുള്ള നയതന്ത്ര പരിരക്ഷ പിൻവലിച്ചു
11:26 PM Jul 09, 2019 | Deepika.com
വത്തിക്കാൻ സിറ്റി: പീഡന പരാതി സംബന്ധിച്ച് ഫ്രഞ്ച് പോലീസിന്റെ അന്വേഷണം നേരിടുന്ന ഫ്രാൻസിലെ അപ്പോസ്തോലിക് നുൺഷ്യോക്ക് നയതന്ത്രപ്രതിനിധിയെന്ന നിലയിലുള്ള പരിരക്ഷ വത്തിക്കാൻ എടുത്തുകളഞ്ഞു. ആർച്ച്ബിഷപ് ലൂഗി വെഞ്ചൂറയ്ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. 1961 ഏപ്രിൽ 18ലെ വിയന്ന കൺവൻഷൻ തീരുമാന പ്രകാരമാണ് നടപടി.