ഒഇഎമ്മിൽ വന്പൻ നിക്ഷേപവുമായി സോഫ്റ്റ് ബാങ്ക്
12:34 AM Jul 03, 2019 | Deepika.com
മുംബൈ: ഓണ്‍ലൈൻ ടാക്സി കന്പനി ഒലയുടെ ഇലക്ട്രിക് വാഹന നിർമാണ വിഭാഗമായ ഒല ഇലക്ട്രിക് മൊബിലിറ്റി (ഒഇഎം)യിൽ 250 മില്യണ്‍ യുഎസ്ഡോളർ ( ഏകദേശം 1725 കോടി) നിക്ഷേപിച്ച് ജാപ്പനീസ് വന്പൻ സോഫ്റ്റ് ബാങ്ക്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനു പുറമേ ചാർജിംഗ് സ്റ്റേഷനുകളുടെയും ബാറ്ററികളുടെ നിർമാണവും ഒഇഎം നടത്തിവരുന്നു.