കൊച്ചി: പരസ്യചിത്ര സംവിധായകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന് (അയാം) വാര്‍ഷികാഘോഷം കൊച്ചി ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ നടന്നു. ഉദ്ഘാടനം നടന് ജയസൂര്യ നിർവഹിച്ചു.
അസോസിയേഷന് പ്രസിഡന്റ് ജബ്ബാര്‍ കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റുമാരായ ഭാനുപ്രകാശ്, ഷിബു അന്തിക്കാട്, ജനറല്‍ സെക്രട്ടറി സിജോയ് വര്‍ഗീസ്, ട്രഷറര്‍ അരുണ്‍ രാജ് കര്‍ത്താ, ജോയിന്റ് സെക്രട്ടറിമാരായ സ്ലീബാ വര്‍ഗീസ്, കുമാര്‍ നീലകണ്ഠന്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ വാസുദേവന്‍, അപ്പുണ്ണി ശിവകുമാര്‍, സുശീല്‍ തോമസ്, പ്രഗ്നേഷ്, സിനിമാ സംവിധായകരായ ശ്രീകാന്ത് മുരളി, ജിസ് ജോയി, അനീഷ് അന്‍വര്‍, സൂരജ് ടോം, ദീപു അന്തിക്കാട്, നൗഫല്‍ ദീന്, സുധീര്‍ അമ്പലപ്പാട്, സെന്തില്‍രാജ്, ടോണി ചിറ്റേട്ടുകളം എന്നിവര്‍ ഉള്‍പ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള നൂറോളം പരസ്യചിത്ര സംവിധായകര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ വാര്‍ഷികം
12:33 AM Jul 03, 2019 | Deepika.com