ഇൻഷ്വറൻസ് പ്രീമിയം ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണം
12:33 AM Jul 03, 2019 | Deepika.com
തൃശൂർ: ഇൻഷ്വറൻസ് പ്രീമിയം അടക്കമുള്ള ഉത്പന്നങ്ങളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കണമെന്ന് പോളിസി ബസാർ ഡോട് കോം ഫിനാൻസ് ഡയറക്ടർ മനോജ് ശർമ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിൽ ഇത്തരം ഒരു നീക്കം പ്രതീക്ഷിക്കുന്നതായും ശർമ പറഞ്ഞു. ജിഎസ്ടി പിൻവലിക്കുകയാണെങ്കിൽ സാമൂഹ്യ സുരക്ഷാ ഉത്പന്നങ്ങൾ ജനങ്ങൾക്കു കൂടുതൽ സ്വീകാര്യമാകും. ആദായനികുതി നിയമത്തിൽ 80 സിക്കു പുറമേ, ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങൾക്കു നികുതി ഇളവു നൽകുന്ന ഒരു പ്രത്യേക വകുപ്പുകൂടി ഏർപ്പെടുത്തണം: അദ്ദേഹം നിർദേശിച്ചു.