പുതിയ അക്കാഡമി അംഗങ്ങളിൽ പകുതി വനിതകൾ

12:33 AM Jul 03, 2019 | Deepika.com
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മോ​​​ഷ​​​ൻ പി​​​ക്ചേ​​​ഴ്സ് ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ​​​സി​​​ലേ​​​ക്ക് ഈ ​​​വ​​​ർ​​​ഷം പു​​തു​​താ​​യി 842 പേ​​രെ ക്ഷ​​ണി​​ച്ചു. 59 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​വ​​​രി​​​ൽ പ​​​കു​​​തി വ​​​നി​​​ത​​​ക​​​ളാ​​​ണെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​ണ്ട്. ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ലിം​​​ഗ​​​സ​​​മ​​​ത്വ​​​ത്തി​​​ലൂ​​​ന്നി അം​​​ഗ​​​ങ്ങ​​​ളെ ചേ​​​ർ​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളി​​​ൽ 29 ശ​​​ത​​​മാ​​​നം ക​​​റു​​​ത്ത​​​ വ​​​ർ​​​ഗ​​​ക്കാ​​​രാ​​​ണെ​​​ന്ന​​​തും പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

എ​​​ല്ലാ​​​വ​​​രും ക്ഷ​​​ണം സ്വീ​​​ക​​​രി​​​ച്ചാ​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ ഓ​​​സ്ക​​​ർ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നി​​​ശ്ച​​​യി​​​ക്കാ​​​ൻ ഒ​​​ന്പതി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം അം​​​ഗ​​​ങ്ങ​​​ളു​​​ണ്ടാ​​​കും. ഫെ​​​ബ്രു​​​വ​​​രി ഒ​​ൻപ​​​തി​​​നാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക.

ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പു​​തു​​താ​​യി 928 അം​​ഗ​​ങ്ങ​​ളെ​​യാ​​ണു ക്ഷ​​ണി​​ച്ച​​ത്. പ​​​ക്ഷേ, ഈ ​​​വ​​​ർ​​​ഷം സം​​​വി​​​ധാ​​​നം, ര​​​ച​​​ന, നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി 17 അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​ന്ന സ​​​മി​​​തി​​​ക​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ളു​​​ടെ എ​​​ണ്ണം പു​​​രു​​​ഷ​​​ന്മാ​​​രേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി.