ഷാർജ സുൽത്താന്റെ മകൻ അന്തരിച്ചു
12:33 AM Jul 03, 2019 | Deepika.com
ഷാർജ: ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി(39) അന്തരിച്ചു. ലണ്ടനിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഷാർജയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഷാർജ അർബൻ പ്ലാനിംഗ് കൗണ്‍സിൽ ചെയർമാനായിരുന്നു. മൃതദേഹം യുഎഇയിൽ എത്തിക്കുന്നതിന്റെയും ഖബറടക്കത്തിന്റെയും തീയതി പിന്നീട് അറിയിക്കും.