ലണ്ടൻ: വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ വെയിലേറ്റു കിടക്കുകയായിരുന്നയാൾക്കു സമീപം മൃതദേഹം പതിച്ചു. ലണ്ടനിലാണു സംഭവം.
ഹീത്രൂ വിമാനത്താവളത്തിലേക്കു വന്ന കെനിയൻ വിമാനത്തിൽനിന്നു വീണയാളുടെ മൃതദേഹമാണ് ഇതെന്നു കരുതുന്നു. ഇയാൾ വിമാനത്തിൽ ഒളിച്ചുകയറിയതാണെന്നു കരുതുന്നു.
അതേസമയം, മൂന്നടി അകലത്തിൽ മൃതദേഹം പതിച്ചതിന്റെ ഞെട്ടലിൽനിന്ന് ലണ്ടൻ നിവാസി മുക്തനായിട്ടില്ലെന്നാണ് റിപ്പോർട്ട്. വലിയ ശബ്ദം കേട്ട് ഇയാളുടെ അയൽക്കാരൻ വന്നുനോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന മൃതദേഹമാണ്.
വിമാനത്തിൽനിന്നു മൃതദേഹം വീണു
12:33 AM Jul 03, 2019 | Deepika.com