കൊച്ചി: ഏഷ്യൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാറിന്. ധനകാര്യ, വ്യവസായ രംഗത്തെ മികവുറ്റ സേവനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.
ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് നന്ദകുമാർ. കൊച്ചിയിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിൽനിന്ന് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി. പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലി, മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീകണ്ഠൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വി.പി. നന്ദകുമാറിന് ഏഷ്യൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്സ് അവാർഡ്
12:35 AM Jul 02, 2019 | Deepika.com