കാണ്ഡഹാർ സ്ഫോടനത്തിൽ 19 മരണം

12:23 AM Jul 01, 2019 | Deepika.com
കാ​​ബൂ​​ൾ: കാ​​ണ്ഡ​​ഹാ​​ർ പ്ര​​വി​​ശ്യ​​യി​​ലെ മാ​​രു​​ഫ് ജി​​ല്ല​​യി​​ൽ ഗ​​വ​​ർ​​ണ​​റു​​ടെ ഓ​​ഫീ​​സ് വളപ്പിൽ താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ അ​​ഫ്ഗാ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നി​​ലെ എ​​ട്ട് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 11 സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും ജീ​​വ​​ഹാ​​നി നേ​​രി​​ട്ടി​​ട്ടു​​ണ്ട്. 27 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

സ്ഫോ​​ട​​ക​​വ​​സ്തു നി​​റ​​ച്ച നാ​​ല് വാ​​ഹ​​ന​​ങ്ങ​​ൾ കോ​​ന്പൗ​​ണ്ടി​​ലേ​​ക്ക് ഓ​​ടി​​ച്ചു​​ക​​യ​​റ്റി അ​​ക്ര​​മി​​ക​​ൾ സ്ഫോ​​ട​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ഏ​​റ്റെ​​ടു​​ത്ത് താ​​ലി​​ബാ​​ൻ വ​​ക്താ​​വ് ക്വാ​​റി യൂ​​സ​​ഫ് അ​​ഹ​​മ്മ​​ദി പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ 57 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് അ​​വ​​കാ​​ശ​​വാ​​ദ​​മു​​ന്ന​​യി​​ച്ചു.

അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് താ​​ലി​​ബാ​​ൻ പ്ര​​തി​​നിധി​​ക​​ൾ ദോ​​ഹ​​യി​​ൽ ച​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ആ​​ക്ര​​മ​​ണം.