ഒസാക: തീവ്രവാദികൾ സുരക്ഷിത താവളമായി ഇന്റർനെറ്റിനെ ദുരുപയോഗം ചെയ്യുന്നതു തടയാനും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും നടപടിയുണ്ടാകുമെന്ന് ജി20 നേതാക്കൾ. പൗരസുരക്ഷ ഉറപ്പുവരുത്താനും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതു തടയാനും രാജ്യതലവന്മാർ പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസിലൻഡിൽ 51 പേരുടെ മരണത്തിനിടയാക്കി മുസ്ലിം പള്ളിക്കു നേർക്കുണ്ടായ ആക്രമണം ഐക്യരാഷ്ട്രസഭയുടെ ആഗോള തീവ്രവാദ വിരുദ്ധ നയതന്ത്രം നടപ്പാക്കാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുവെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. നിയന്ത്രണങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെയും വിവരങ്ങൾ അറിയാനുള്ള പൗരന്റെ അവകാശത്തെയും ഹനിക്കുന്നതാവരുതെന്നും നേതാക്കൾ പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരേ നടപടിയുമായി ജി20 നേതാക്കൾ
12:40 AM Jun 30, 2019 | Deepika.com