ട്രംപ് ദക്ഷിണകൊറിയയിൽ; കിമ്മിനെ കാണാൻ ആഗ്രഹം

11:46 PM Jun 29, 2019 | Deepika.com
സീ​​​​യൂ​​​​ൾ: ഉ​​​​ത്ത​​​​ര​​കൊ​​​​റി​​​​യ​​​​ൻ നേ​​​​താ​​​​വ് കിം ​​​​ജോം​​​​ഗ് ഉ​​​​ന്നു​​​​മാ​​​​യി വീ​​​​ണ്ടും കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്ക് ആ​​​​ഗ്ര​​​​ഹം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഉ​​​​ത്ത​​​​ര, ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള നി​​​​സൈ​​​​നീ​​​​കൃ​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​വ​​​​ച്ചു കി​​​​മ്മു​​​​മാ​​​​യി ഹ്ര​​​​സ്വ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹം അ​​​​ദ്ദേ​​​​ഹം ട്വി​​​​റ്റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ജ​​​​പ്പാ​​​​നി​​​​ൽ ന​​​​ട​​​​ന്ന ജി20 ​​​​ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്കു​​ ശേ​​​​ഷം ട്രം​​​​പ് ദ​​​​ക്ഷി​​​​ണ​​കൊ​​​​റി​​​​യ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ട്രം​​​​പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം ഉ​​​​ത്ത​​​​ര​​കൊ​​​​റി​​​​യ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു. പ​​​​ക്ഷേ, കിം ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണോ​​​​യെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

ദ​​​​ക്ഷി​​​​ണ ​​കൊ​​​​റി​​​​യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ കി​​​​മ്മു​​​​മാ​​​​യി ഹ​​​​സ്ത​​​​ദാ​​​​നം ചെ​​​​യ്യാ​​​​നും ഹ​​​​ലോ പ​​​​റ​​​​യാ​​​​നും താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നാ​​​​ണ് ജ​​​പ്പാ​​​നി​​​ലെ ഒ​​​സാ​​​ക്ക​​​യി​​​ൽ​​​നി​​​ന്നു തി​​​രി​​​ക്കുംമു​​​ന്പ് ട്രം​​​പ് ട്വീ​​​റ്റ് ചെ​​​യ്ത​​​ത്. വ​​​​ള​​​​രെ താ​​​​ത്പ​​​​ര്യം ഉ​​​​ള​​​​വാ​​​​ക്കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​മാ​​​​ണി​​​​തെ​​​​ന്ന് ഉ​​​​ത്ത​​​​ര ​​കൊ​​​​റി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി ചോ​​​​യ് സോ​​​​ൺ ഹു​​​​യി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, കൂ​​​​ടി​​​​ക്കാ​​​​ഴ്ച സം​​​​ബ​​​​ന്ധി​​​​ച്ച ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​ർ​​​​ദേ​​​​ശം ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യ്ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഉ​​​​ത്ത​​​​ര​​കൊ​​​​റി​​​​യ​​​​യു​​​​ടെ ആ​​​​ണ​​​​വ​​​​ നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് ഊ​​​​ർ​​​​ജം പ​​​​ക​​​​രുക ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ട്രം​​​​പ് ദ​​​​ക്ഷി​​​​ണ​​കൊ​​​​റി​​​​യ​​​​യി​​​​ൽ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ട്രം​​​​പി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം കിം ​​​​സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ൽ ഇ​​​​രു​​​​വ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള മൂ​​​​ന്നാ​​​​മ​​​​ത്തെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​യി​​​​രി​​​​ക്കു​​​​മ​​​​ത്. ട്രം​​​​പും കി​​​​മ്മും 2018 ജൂ​​​​ണി​​​​ൽ സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽ​​​​വ​​​​ച്ചും ഈ ​​​​വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ വി​​​​യ​​​​റ്റ്നാം ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഹാ​​​​നോ​​​​യി​​​​യി​​​​ൽ​​​​വ​​​​ച്ചും ഉ​​​​ച്ച​​​​കോ​​​​ടി ന​​​​ട​​​​ത്തി. സിം​​​​ഗ​​​​പ്പൂ​​​​ർ ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ ഉ​​​​ത്ത​​​​ര​​കൊ​​​​റി​​​​യ​​​​യു​​​​ടെ ആ​​​​ണ​​​​വ​​​​നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മു​​​​ണ്ടാ​​​​യെ​​​​ങ്കി​​​​ലും ധാ​​​​ര​​​​ണ​​​​ക​​​​ളൊ​​​​ന്നും ഒ​​​​പ്പു​​​​വ​​​​ച്ചി​​​​ല്ല. ഹാ​​​​നോ​​​​യി ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ​​​​നി​​ന്നു ട്രം​​​​പ് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യ​​​​തോ​​​​ടെ ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​യി.

അ​​​​മേ​​​​രി​​​​ക്ക ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ മു​​​​ഴു​​​​വ​​​​ൻ നീ​​​​ക്കാ​​​​തെ സ​​​​ന്പൂ​​​​ർ​​​​ണ ആ​​​​ണ​​​​വ​​​​ നി​​​​രാ​​​​യു​​​​ധീ​​​​ക​​​​ര​​​​ണം സാ​​​​ധ്യ​​​​മാ​​​​കി​​​​ല്ലെ​​​​ന്ന കി​​​​മ്മി​​​​ന്‍റെ ക​​​​ടും​​​​പി​​​​ടി​​​​ത്ത​​​​മാ​​​​ണ് ബ​​​​ന്ധം വ​​​​ഷ​​​​ളാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ട​​​​പ്പെ​​​​ടു​​​​ന്നു. അ​​​​ടു​​​​ത്തി​​​​ടെ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ചി​​​​ല മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​യി​​രു​​ന്നു.

നി​​​​സൈ​​​​നീ​​​​കൃ​​​​ത മേ​​​​ഖ​​​​ല​​​​യി​​​​ൽ ട്രം​​​​പും കി​​​​മ്മും മൂ​​​​ന്നാം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യാ​​​​ൽ യു​​​​എ​​​​സ്- ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ ബ​​​​ന്ധ​​​​ത്തി​​​​ലെ മ​​​​ഞ്ഞു​​​​രു​​​​കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ന്നാ​​​ൽ​​ ത​​​ന്നെ മി​​​നി​​​ട്ടു​​​ക​​​ൾ മാ​​​ത്ര​​​മേ നീ​​​ളൂ. വ​​​​ലി​​​​യ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നും ഉ​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യി​​​​ല്ല. കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്പ് ഒ​​​​രു​​​വി​​​ധ മു​​​​ന്നൊ​​​​രു​​​​ക്ക​​​​വും ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല.

ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​ത്തി​യ ട്രം​പ് പ്ര​സി​ഡ​ന്‍റ് മൂ​ൺ ജേ ​ഇ​ന്നു​മാ​യി ച​ർ​ച്ച ന​ട​ത്തി.