ഷാർലറ്റ്സ്‌വിൽ: നിയോ നാസിക്കു ജീവപര്യന്തം

11:46 PM Jun 29, 2019 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: യു​​​​എ​​​​സി​​​​ലെ ഷാ​​​​ർ​​​​ല​​​​റ്റ്സ്‌​​​​വി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ വം​​​​ശീ​​​​യ ​​​​വി​​​​ദ്വേ​​​​ഷ​​​​ത്തി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ന്ന റാ​​​​ലി​​​​യി​​​​ലേ​​​​ക്കു വ​​​​ണ്ടി​​​​യോ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി യു​​​​വ​​​​തി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ നി​​​​യോ നാ​​​​സി സം​​​​ഘാം​​​​ഗം ജ​​​​യിം​​​​സ് അ​​​​ല​​​​ക്സ് ഫീ​​​​ൽ​​​​ഡി(22)​​​​ന് കോ​​​​ട​​​​തി ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വു​​​​ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. ത​​​​ന്‍റെ ന​​​​ട​​​​പ​​​​ടി ​​മൂ​​​​ലം ഹെ​​​​ത​​​​ർ ഹേ​​​​യ​​​​ർ എ​​​​ന്ന മു​​​​പ്പ​​​​ത്തി​​​​ര​​​​ണ്ടു​​​​കാ​​​​രി മ​​​​രി​​​​ച്ച​​​​തി​​​​ൽ ഏ​​​​റെ ഖേ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​യി ജ​​​​യിം​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

വം​​​​ശീ​​​​യ​​​​വി​​​​ദ്വേ​​​​ഷ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 30 കു​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ​​​​ത്. 29ലും ​​​​കു​​​​റ്റം സ​​​​മ്മ​​​​തി​​​​ച്ചു. അ​​​തി​​​നാ​​​ൽ പ്ര​​​തി​​​ക്കു വ​​​ധ​​ശി​​​ക്ഷ ന​​​ല്ക​​​ണ​​​മെ​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദി​​​ച്ചി​​​ല്ല.

2017 ഓ​​​​ഗ​​​​സ്റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കി​​​​ടെ യു​​​​എ​​​​സ് ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വം​​​​ശീ​​​​യ​​വി​​​​ദ്വേ​​​​ഷ പ്രകടനത്തിന്​​​ വി​​​​ർ​​​​ജീ​​​​നി​​​​യ സം​​​​സ്ഥാ​​​​ന​​​​ത്തെ ഷാ​​​​ർ​​​​ല​​​​റ്റ്സ്‌​​​​വി​​​​ൽ വേ​​​​ദി​​​​യാ​​​​യി. അ​​​​മേ​​​​രി​​​​ക്ക​​​​ൻ സി​​​​വി​​​​ൽ യു​​​​ദ്ധ​​​​ത്തി​​​​ൽ അ​​​​ടി​​​​മ​​​​ത്വ​​​​ം നിലനിർത്താൻ പോ​​​​രാ​​​​ടി​​​​യ കോ​​​​ൺ​​​​ഫെ​​​​ഡ​​​​റ​​​​സി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ച്ച ജ​​​​ന​​​​റ​​​​ൽ ലീ​​​​യു​​​​ടെ പ്ര​​​​തി​​​​മ മാ​​​​റ്റു​​​​ന്ന​​​​തുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. പ്രതിമ മാറ്റുന്നതിനെതി രേ നി​​​​യോ നാ​​​​സി​​​​ക​​​​ൾ, വെ​​​​ള്ള​​​​ക്കാ​​​​രു​​​​ടെ മേ​​​​ധാ​​​​വി​​​​ത്വ​​​​ത്തി​​​​നാ​​​​യി വാ​​​​ദി​​​​ക്കു​​​​ന്ന​​​​വ​​​​ർ, കു ​​​​ക്ല​​​​ക്സ് ക്ലാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ റാ​​​​ലി ന​​​​ട​​​​ത്തി.

വെ​​​​ള്ള​​​​ക്കാ​​​​രു​​​​ടെ മേ​​​​ധാ​​​​വി​​​​ത്വ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​രും വ​​​ലി​​​യ റാ​​​ലി​​​ക​​​ൾ ന​​​ട​​​ത്തി. ഇ​​​ത്ത​​​ര​​​മൊ​​​രു റാ​​​ലി​​​യി​​​ലേ​​​ക്കാ​​​ണ് ഇ​​യാ​​ൾ കാ​​​റോ​​​ടി​​​ച്ചു​ ക​​​യ​​​റ്റി​​​യ​​​ത്.