കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാഗ്ലാൻ പ്രവിശ്യയിൽ താലിബാന്റെ ആക്രമണത്തിൽ, സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രാദേശിക സേനയിലെ 25 അംഗങ്ങൾ കൊല്ലപ്പെട്ടു. താലിബാനും അമേരിക്കയും തമ്മിലുള്ള ഏഴാം വട്ട സമാധാന ചർച്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിക്കുന്നതിനു തൊട്ടുമുന്പായിരുന്നു സംഭവം.
താലിബാൻ ഭീകരരാൽ ചുറ്റപ്പെട്ട അഫ്ഗാൻ സൈനികരെ രക്ഷിക്കാൻ ശ്രമിച്ച പ്രാദേശിക സേനാംഗങ്ങൾ ഇന്നലെ പുലർ ച്ചെ വൻ ആക്രമണം നേരിടേണ്ടിവരികയായിരുന്നു.
താലിബാൻ ഭീകരർ 25 പേരെ വധിച്ചു
11:46 PM Jun 29, 2019 | Deepika.com