തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിന്റെ പേര് സിഎസ്ബി എന്നാക്കിക്കൊണ്ട് ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം കൗസ്തുഭം ഹാളിൽ നടന്നു.
ബാങ്ക് പ്രവർത്തന പുരോഗതി കൈവരിച്ചുവരികയാണെന്നു റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ച മാനേജിംഗ് ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു. ചെയർമാൻ മാധവൻമേനോൻ അധ്യക്ഷനായി.
ഡയറക്ടർമാരായ തോമസ് മാത്യു, സുമിത് മഹേശ്വരി, ഭാമ കൃഷ്ണമൂർത്തി, എ. മാധവൻ, എസ. നഗൂർ അലി ജിന്ന എന്നിവർ വേദിയിലുണ്ടായിരുന്നു.
വിവിധ വകുപ്പു മേധാവികളായ പ്രേംകുമാർ തമ്പി, പി.വി. ആന്റണി, ടി. ജയശങ്കർ, ഭരത് മണി, ശേഖർ റാവു, കെ. അജിത്കുമാർ, വി. മഹേശ്വരി, കമ്പനി സെക്രട്ടറി സിജോ വർഗീസ് എന്നിവർ നേതൃത്വം നൽകി.
ഇനി വെറും സിഎസ്ബി
11:31 PM Jun 29, 2019 | Deepika.com