ജെ​​റ്റ് എ​​യ​​ർ​​വേ​​സ് ജീ​​വ​​ന​​ക്കാ​​രു​​ടെ ക​​ൺ​​സോ​​ർ​​ഷ്യം 75 ശതമാനം ഓഹരികൾ ഏറ്റെടുക്കും

12:44 AM Jun 29, 2019 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: സാ​​ന്പ​​ത്തി​​ക ഞെ​​രു​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ട​​ച്ചു​​പൂ​​ട്ടി​​യ ജെ​​റ്റ് എ​​യ​​ർ​​വേ​​സി​​ന് ജീ​​വ​​ൻ വ​​യ്പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ തു​​ട​​രു​​ന്നു. ക​​ന്പ​​നി സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വ‍ഴി​​യാ​​ധാ​​ര​​മാ​​യ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് സ​​ഹാ​​യ​​ഹ​​സ്ത​​വു​​മാ​​യി യു​​കെ ക​​ന്പ​​നിയാ​​യ ആ​​ദി ഗ്രൂ​​പ്പ് രം​​ഗ​​ത്തെ​​ത്തി. ജെ​​റ്റ് എ​​യ​​ർ​​വേ​​സി​​ന്‍റെ 75 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾ ഏ​​റ്റെ​​ടു​​ക്കാ​​ൻ ജീ​​വ​​ന​​ക്കാ​​രു​​ടെ ക​​ൺ​​സോ​​ർ​​ഷ്യ​​ത്തെ സ​​ഹാ​​യി​​ക്കാ​​മെ​​ന്നാ​​ണ് ആ​​ദി ഗ്രൂ​​പ്പി​​ന്‍റെ വാ​​ഗ്ദാ​​നം.

നാ​​ഷ​​ണ​​ൽ ക​​ന്പ​​നി ലോ ​​ട്രൈ​​ബ്യൂ​​ണ​​ലി​​ന്‍റെ (എ​​ൻ​​സി​​എ​​ൽ​​ടി) ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​ശേ​​ഷം ഏ​​റ്റെ​​ടു​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച പാ​​പ്പ​​ർ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി ബാ​​ങ്കു​​ക​​ൾ എ​​ൻ​​സി​​എ​​ൽ​​ടി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു.

75 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളി​​ൽ 49 ശ​​ത​​മാ​​നം ആ​​ദി ഗ്രൂ​​പ്പും ശേ​​ഷി​​ക്കു​​ന്ന 26 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾ ജീ​​വ​​ന​​ക്കാ​​രു​​ടെ ക​​ൺ​​സോ​​ർ​​ഷ്യ​​വു​​മാ​​ണ് ഏ​​റ്റെ​​ടു​​ക്കു​​ക. വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ൽ 49 ശ​​ത​​മാ​​നം വി​​ദേ​​ശ​​നി​​ക്ഷേ​​പം മാ​​ത്ര​​മാ​​ണ് അ​​നു​​വ​​ദ​​നീ​​യ​​മെ​​ന്ന് ആ​​ദി ഗ്രൂ​​പ്പ് സ്ഥാ​​പ​​ക​​ൻ സ​​ഞ്ജ​​യ് വി​​ശ്വ​​നാ​​ഥ​​ൻ അ​​റി​​യി​​ച്ചു.

ജെ​​റ്റ് എ​​യ​​ർ​​വേ​​സി​​ന്‍റെ സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ 2,500-5,000 കോ​​ടി രൂ​​പ മൂ​​ല​​ധ​​ന​​മാ​​യി വേ​​ണം. 90 ദി​​വ​​സ​​ത്തെ പാ​​പ്പ​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യാ​​ൽ മാ​​ത്ര​​മേ ഏ​​റ്റെ​​ടു​​ക്കാ​​ൻ ക​​ഴി​​യൂ എ​​ന്നും സ​​ഞ്ജ​​യ് വി​​ശ്വ​​നാ​​ഥ​​ൻ പ​​റ​​ഞ്ഞു. ജെ​​റ്റ് എ​​യ​​ർ​​വേ​​സി​​നെ തി​​രി​​കെ കൊ​​ണ്ടു​​വ​​രാ​​ൻ സ​​ഹാ​​യം വേ​​ണ​​മെ​​ന്നും ജെ​​റ്റി​​ന്‍റെ വ്യോ​​മ​​പാ​​ത​​ക​​ളും അ​​വ​​കാ​​ശ​​ങ്ങ​​ളും തി​​രി​​കെ ന​​ല്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം സ​​ർ​​ക്കാ​​രി​​നോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. നേ​​ര​​ത്തെ ഇ​​വ സ്പൈ​​സ്ജെ​​റ്റ്, ഇ​​ൻ​​ഡി​​ഗോ തു​​ട​​ങ്ങി​​യ സ്വ​​കാ​​ര്യ വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്ക് വി​​ഭ​​ജി​​ച്ചു ന​​ല്കി​​യി​​രു​​ന്നു.

69 ജെ​​റ്റ് വി​​മാ​​ന​​ങ്ങ​​ൾ തി​​രി​​കെ സ​​ർ​​വീ​​സി​​ൽ കൊ​​ണ്ടു​​വ​​രാ​​മെ​​ന്നാ​​ണ് ഗ്രൂ​​പ്പി​​ന്‍റെ പ്ര​​തീ​​ക്ഷ. എ​​ന്നാ​​ൽ, 120 വി​​മാ​​ന​​ങ്ങ​​ളു​​ള്ള ജെ​​റ്റ് എ​​യ​​ർ​​വേ​​സി​​ന്‍റെ നൂ​​റി​​ൽ​​പ്പ​​രം വി​​മാ​​ന​​ങ്ങ​​ളു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ ഡി​​ജി​​സി​​എ റ​​ദ്ദാ​​ക്കി​​യി​​രു​​ന്നു. ഒ​​രു ത​​വ​​ണ ര​​ജി​​സ്ട്രേ​​ഷ​​ൻ റ​​ദ്ദാ​​ക്കി​​യാ​​ൽ വി​​മാ​​നം രാ​​ജ്യ​​ത്തി​​നു പു​​റ​​ത്ത് കൊ​​ണ്ടു​​പോ​​ക​​ണ​​മെ​​ന്നാ​​ണ് ച​​ട്ടം. അ​​ല്ലെ​​ങ്കി​​ൽ മ​​റ്റു വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ​​ക്ക് പാ​​ട്ട​​ത്തി​​ന് കൊ​​ടു​​ക്കാം.