ആപ്പിളിന്റെ ഡിസൈനർ കന്പനി വിട്ടു
12:44 AM Jun 29, 2019 | Deepika.com
വാഷിംഗ്ടൺ ഡിസി: ആപ്പിളിന്റെ ചീഫ് ഡിസൈനിംഗ് ഓഫീസർ ജോണി ഐവ് രാജിവച്ചു. ആപ്പിളിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസർമാരിലൊരാളാണ് ഐവ്. 20 വർഷം ആപ്പിളിലുള്ള അദ്ദേഹമാണ് കന്പനിയുടെ പ്രധാന ഉത്പന്നങ്ങളുടെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. സുഹൃത്തും ഡിസൈനറുമായ മാർക്ക് ന്യൂസണിനൊപ്പം ലവ് ഫ്രം എന്ന കന്പനി തുടങ്ങുന്നതിനാണ് ഐവിന്റെ രാജി.