മഡഗാസ്കറിൽ തിക്കിലും തിരക്കിലും 16 പേർ മരിച്ചു
12:26 AM Jun 28, 2019 | Deepika.com
അന്റാനാനറിവോ: മഡഗാസ്കർ തലസ്ഥാനത്തെ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പതിനാറു പേർ മരിച്ചു. പരേഡ് വീക്ഷിച്ചശേഷം തിരിച്ചുപോകാൻ ജനങ്ങൾ തിരക്കുകൂട്ടിയതാണ് അപകടത്തിനു കാരണം. നിരവധി പേർക്കു പരിക്കേറ്റു.