നീരവ് മോദിയുടെ റിമാൻഡ് ജൂലൈ 25 വരെ നീട്ടി

12:26 AM Jun 28, 2019 | Deepika.com
ല​​​​ണ്ട​​​​ൻ: പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​നു വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി രാ​​​​ജ്യം വി​​​​ട്ട വി​​​​വാ​​​​ദ വ​​​​ജ്ര​​​​വ്യാ​​​​പാ​​​​രി നീ​​​​ര​​​​വ് മോ​​​​ദി​​​​യു​​​​ടെ റി​​​​മാ​​​​ൻ​​​​ഡ് കാ​​​​ലാ​​​​വ​​​​ധി വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ കോ​​​​ട​​​​തി ജൂ​​​​ലൈ 25 വ​​​​രെ നീ​​​​ട്ടി. ബ്രി​​​​ട്ട​​​​ണി​​​​ൽ​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടു​​​​ന്ന മോ​​​​ദി സൗ​​​​ത്ത്-​​​​വെ​​​​സ്റ്റ് ല​​​​ണ്ട​​​​നി​​​​ലെ വാ​​​​ണ്ട്സ് വെ​​​​ർ​​​​ത്ത് ജ​​​​യി​​​​ലി​​​​ൽ മാ​​​​ർ​​​​ച്ച് മു​​​​ത​​​​ൽ ത​​​​ട​​​​വി​​​​ലാ​​​​ണ്.

മോ​​​​ദി​​​​യു​​​​ടെ ജാ​​​​മ്യ ഹ​​​​ർ​​​​ജി ജൂ​​​​ൺ 12ന് ​​​​യു​​​​കെ ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​പേ​​​​ക്ഷ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മോ​​​​ദി​​​​ക്കെ​​​​തി​​​​രേ 2018 മേ​​​​യി​​​​ലും ജൂ​​​​ലൈ​​​​യി​​​​ലു​​​​മാ​​​​ണ് യു​​​​കെ കോ​​​​ട​​​​തി അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ണ്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. 2018 ഓ​​​​ഗ​​​​സ്റ്റി​​​​ൽ മോ​​​​ദി​​​​ക്കെ​​​​തി​​​​രേ പു​​​​റ​​​​ത്താ​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു.

വെ​​​​സ്റ്റ്മി​​​​ൻ​​​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച ന​​​​ട​​​​ന്ന റി​​​​മാ​​​​ൻ​​​​ഡ് വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ൽ ജ​​​​യി​​​​ലി​​​​ൽ​​​​നി​​​​ന്ന് വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സ് സം​​​​വി​​​​ധാ​​​​നം വ​​​​ഴി​​​​യാ​​​​ണ് മോ​​​​ദി പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. മോ​​​​ദി​​​​യെ മാ​​​​ർ​​​​ച്ച് 19 ന് ആ​​​​ണ് സ്കോ​​​​ട്‌​​​​ല​​​​ൻ​​​​ഡ് യാ​​​​ർ​​ഡ് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. യു​​​​കെ​​​​യി​​​​ലെ നി​​​​യ​​​​മ​​​മ​​​​നു​​​​സ​​​​രി​​​​ച്ച് റി​​​​മാ​​​​ൻ​​​​ഡ് പ്ര​​​​തി​​​​യെ നാ​​​​ല് ആ​​​​ഴ്ച കൂ​​​​ടു​​​​ന്പോ​​​​ൾ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കും. അ​​​​ടു​​​​ത്ത വി​​​​ചാ​​​​ര​​​​ണ ജൂ​​​​ലൈ 29 ന് ​​​​മു​​​​ന്പ് ന​​​​ട​​​​ക്കും.